Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SPC Units

Kollam

എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

കു​ന്നി​ക്കോ​ട്: ആ​വ​ണീ​ശ്വ​രം എ​പി​പി​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റ് യൂ​ണി​റ്റ് ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പൊലിസ് മേ​ധാ​വി ഷാ​ജി സു​ഗു​ണ​ൻ കേ​ഡ​റ്റു​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു കൊ​ണ്ട് ഉ​ത്ഘാ​ട​നം ചെ​യ്തു. റൂ​റ​ൽ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ​എ​സ്.​പി. സ​ന്തോ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ആ​ർ. പ​ത്മ ഗി​രീ​ഷ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​മീ​ര ആ​ർ നാ​യ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​സ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​നി​ത തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​നി​സാ​മു​ദീ​ൻ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഗം​ഗാ​പ്ര​സാ​ദ്, ആ​ർ. പാ​ർ​വ​തി, ബി. ​ശ്രീ​ക​ല , കു​ന്നി​ക്കോ​ട് എ​സ്എ​ച്ച്ഒ ഹ​രി​ച​ന്ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up